Times Kerala

ലേയിലും ലഡാക്കിലും ടൂറ് പോകാം, വിവാഹം കഴിക്കാം,ഒടുവിൽ.!! നഴ്‌സിനെ കബളിപ്പിച്ചു 34 ലക്ഷം തട്ടിയെടുത്തിയ പ്രതി പിടിയിൽ

 
ലേയിലും ലഡാക്കിലും ടൂറ് പോകാം, വിവാഹം കഴിക്കാം,ഒടുവിൽ.!! നഴ്‌സിനെ കബളിപ്പിച്ചു 34 ലക്ഷം തട്ടിയെടുത്തിയ പ്രതി പിടിയിൽ

ന്യൂഡല്‍ഹി: വിവാഹ വാഗ്‌ദാനം നല്‍കി നഴ്‌സായ യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ.ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ നഴ്‌സിന്‍റെ പക്കല്‍ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്തി കേസിലാണ് വിജയവാഡ സ്വദേശിയായ മുഹമ്മദ് സാദിക് ഇമ്രാൻ എന്ന 36 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. 2018 ല്‍ ഫേസ്‌ബുക്കിലൂടെയാണ് സാദിക്കും നഴ്‌സായ യുവതിയും തമ്മിൽ പരിചയത്തിലാകുന്നത്. തുടർന്ന് ഈ ബന്ധം വളരുകയായിരുന്നു. ഇതിനിടെ ലേയിലും ലഡാക്കിലും ടൂറ് പോകാമെന്നും, വിവാഹം കഴിക്കാമെന്നും സാദിക്ക് യുവതിയോട് പറഞ്ഞിരുന്നു.തുടർന്ന് യുവതിയുടെ വിശ്വാസം നേടിയെടുത്ത പ്രതി ഹോട്ടല്‍ ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. ഇത് പ്രകാരം 34 ലക്ഷം രൂപ യുവതി സാദിക്കിന്‍റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. എന്നാല്‍ പണം കിട്ടിയതിന് പിന്നാലെ സാദിക്ക് യുവതിയെ വിളിക്കാതെയായി. അതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Related Topics

Share this story