Times Kerala

മുഖ്യമന്ത്രിക്കെതിരെ കൊഫേ പോസെ ചുമത്തണമെന്ന് മുല്ലപ്പള്ളി

 
മുഖ്യമന്ത്രിക്കെതിരെ കൊഫേ പോസെ ചുമത്തണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊഫേ പോസെ ചുമത്തണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്ത് സംഘത്തിന്‍റെ ഭാഗമാകുന്നത് ഇതാദ്യമാണ്. സംശയത്തിന്‍റെ സൂചിമുന നീളുന്നത് മുഖ്യമന്ത്രിയിലേക്കാണ് കണ്ണടച്ച് പാലുകുടിക്കുന്നതു പോലെയാണ് മുഖ്യമന്ത്രിയുടെ ശരീര ഭാഷയെന്നും മുല്ലപ്പള്ളി പറഞ്ഞു.സ്വപ്ന സുരേഷിന്‍റെ ഐ.ടി വകുപ്പിലെ നിയമനത്തിന്‍റെ മാനദണ്ഡം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നിരവധി ആരോപണങ്ങളാണ് മുഖ്യമന്ത്രിക്ക് നേരെ ഉയരുന്നത്. ഇതിന്‍റെയെല്ലാം മുഖ്യ ആസൂത്രകൻ എം. ശിവശങ്കറാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Related Topics

Share this story