Times Kerala

മദ്യ ഫാക്ടറി റെയ്‌ഡ് ചെയ്ത ഡിഎസ്പി ഉൾപ്പെടെ 42 പോലീസ് ഉദ്യോഗസ്ഥർ ക്വാറന്റീനിൽ

 
മദ്യ ഫാക്ടറി റെയ്‌ഡ് ചെയ്ത ഡിഎസ്പി ഉൾപ്പെടെ 42 പോലീസ് ഉദ്യോഗസ്ഥർ ക്വാറന്റീനിൽ

റാഞ്ചി: അനധികൃത മദ്യ ഫാക്ടറി റെയ്‌ഡ് ചെയ്യുന്നതിനിടെ അറസ്റ്റിലായ പ്രതിക്ക് കോവിഡ്. ഇതോടെ റെയ്ഡിൽ പങ്കെടുത്ത ഡിഎസ്പിയും, സ്റ്റേഷൻ ചുമതലയുള്ള രണ്ടു ഉദ്യോഗസ്ഥരും അടക്കം 42 പോലീസ് ഉദ്യോഗസ്ഥർ ക്വാറന്റീനിൽ. പോലീസുകാർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ ആണെന്നും അഞ്ച് ദിവസങ്ങൾക്ക് ശേഷം കോവിഡ് രോഗിയുമായി ഏറ്റവും അടുത്ത് ഇടപഴകിയ ഉദ്യോഗസ്ഥരുടെ സാമ്പിൾ പരിശോധിക്കുമെന്നും പിന്നീട് അപകട സാധ്യത കുറഞ്ഞ ഉദ്യോഗസ്ഥരുടെ സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് വ്യക്തമാക്കി.

Related Topics

Share this story