Nature

തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ തുടരുന്നു; നിയന്ത്രണങ്ങൾ കർശനമാക്കി പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് കോര്‍പ്പറേഷൻ പരിധിയില്‍ ട്രിപ്പിൾ ലോക്ക്ഡൗൺ ശക്തമാക്കി പോലീസ്. സമ്പർക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് തലസ്ഥാനത്തെ നഗരസഭാ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ലോക്ക്ഡൗണിന്‍റെ രണ്ടാം ദിവസവും കർശന നിയന്ത്രണം തുടരുകയാണ്.

നഗരസഭയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം കർശന പൊലീസ് നിരീക്ഷണത്തിലാണ്. അവശ്യ സേവനങ്ങൾക്കായി പോകുന്നവരെ മാത്രമാണ് നഗരത്തിലേക്ക് അനുവദിക്കുന്നത്. ഇന്ന് നഗരത്തിൽ നാല് മണിക്കൂർ ഇളവ് അനുവദിച്ചിരുന്നു. അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി ഏഴ്‌ മണി മുതൽ പതിനൊന്ന് മണി വരെയാണ് ഇളവ് അനുവദിച്ചത്. തുറന്ന് പ്രവർത്തിച്ച കടകളിൽ എത്തുന്നവർ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നു എന്നതും ഉറപ്പ് വരുത്തേണ്ടത് സ്ഥാപനങ്ങളാണ്. ഇക്കാര്യം പാലിക്കുന്നുണ്ടോയെന്ന് പൊലീസ് കർശനമായി പരിശോധിക്കുന്നുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.