Nature

മീൻ പിടിക്കുന്നതിനിടെ സിആർ‌പി‌എഫ് ജവാൻ നദിയില്‍ മുങ്ങിമരിച്ചു

ലക്‌നൗ: മീൻ പിടിക്കുന്നതിനിടെയിൽ സിആര്‍പിഎഫ് ജവാൻ നദിയില്‍ മുങ്ങി മരിച്ചു. ഉത്തർപ്രദേശിലെ പ്രതാപ്‌ഗഡ് ജില്ലയിലാണ് അപകടം നടന്നത്. ജോഗ്‌പൂർ സ്വദേശിയായ രവികുമാർ (25) ആണ് മുങ്ങി മരിച്ചത്.

ഏഴ് ദിവസത്തെ അവധിയില്‍ നാട്ടിലെത്തിയതായിരുന്നു രവികുമാർ. അച്ഛനും സഹോദരനുമൊപ്പമാണ് ഇയാൾ ബകുലാഹി നദിയിൽ മീൻ പിടക്കാൻ പോയത്. മുങ്ങല്‍ വിദഗ്‌ധരെത്തി മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.