Nature

കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഷില്ലോങ്: കോവിഡ് രോഗം സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ അരുണാചൽ പ്രദേശിൽ നിന്ന് ചികിത്സയ്ക്കായി മേഘാലയയിലെ ആശുപത്രിയിലെത്തിയ കുഞ്ഞാണ് വൈകുന്നേരത്തോടെ മരിച്ചത്. മേഘാലയയിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കുഞ്ഞിനെ അരുണാചൽ പ്രദേശിലെ ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ നിന്ന് നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിലേക്ക് റെഫർ ചെയ്യുകയായിരുന്നു. ആശുപത്രിയിലെത്താൻ 400 കിലോമീറ്റർ വരെ കുഞ്ഞ് സഞ്ചരിച്ചു.

കുഞ്ഞിന്‍റെ മാതാപിതാക്കളുടെയും കാർ ഡ്രൈവറുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.