Nature

രാജസ്ഥാനില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ ആൾ അറസ്റ്റിൽ

ജയ്‌പൂർ: രാജസ്ഥാനില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ ആൾ അറസ്റ്റില്‍. രാജസ്ഥാനിലെ ജലൂർ സ്വദേശി ഫുസറാം (30) ആണ് ആക്രമണത്തിൽ മരിച്ചത്. ഇയാളുടെ ബന്ധു സുരേഷ് കുമാറുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് സുരേഷ് കുമാർ ഫുസറാമിനെ മർദിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫുസാറാമിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

അമിത രക്ത സ്രാവവും ഗുരുതരമായ പരിക്കുകളുമാണ് മരണകാരണം. സംഭവത്തിൽ സുരേഷ് കുമാറിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.