Nature

പഞ്ചാബില്‍ വയോധികനെ കൊലപ്പെടുത്തി എട്ട് ലക്ഷം രൂപ കവര്‍ന്നു

ചണ്ഡിഗഡ്: പഞ്ചാബിൽ വയോധികനെ കൊലപ്പെടുത്തി എട്ട് ലക്ഷം രൂപ കവര്‍ന്നു. കപൂർത്തല ജില്ലയിലെ രഞ്ജിത് നഗർ സ്വദേശിയായ ഹൻസ് രാജ് ബസ്ര (65) ആണ് അക്രമികൾ കൊലപ്പെടുത്തിയത്. ഇയാൾ യുകെയിലെ സ്ഥിരതാമസക്കാരനായിരുന്നെന്നും അടുത്തിടെയാണ് നാട്ടിലെത്തിയതെന്നും ഫഗ്‌വാര പൊലീസ് പറഞ്ഞു.

ഹൻസ് രാജ് ബസ്ര അടുത്തകാലത്ത് ജലന്ധറിലെ ഒരു ഭൂമി വില്‍ക്കുകയും മറ്റൊന്ന് വാങ്ങുകയും ചെയ്‌തിരുന്നു. ഭൂമി ഇടപാടില്‍ നിന്ന് ലഭിച്ച പണമാണ് അക്രമികൾ കവര്‍ന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.