Times Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

 
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം:   അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു  . ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ്  ഇന്ന് യെല്ലോ അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത് .

 50 കിലോമീറ്റർ വേഗത്തിൽ തീരത്ത് കാറ്റ് വീശാനിടയുളളതിനാൽ മത്സ്യബന്ധനത്തിന് ജനങ്ങൾ കടലിൽ പോകരുതെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ്  മുന്നറിപ്പ് നൽകി

Related Topics

Share this story