Nature

ജീവനക്കാരന് കൊവിഡ് ബാധ; കെഎസ്ആർടിസി ആര്യനാട് ഡിപ്പോ താത്കാലികമായി അടച്ചു

തിരുവനന്തപുരം: ജീവനക്കാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചതിൻറെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ആര്യനാട് ഡിപ്പോ താത്കാലികമായി അടച്ചു. ഇന്ന് ഡിപ്പോയിൽ നിന്നും സർവീസ് നടത്തിയ എല്ലാ ബസുകളേയും തിരികെ വിളിച്ചു. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ ജീവനക്കാരോടും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാൻ നിർദേശം നൽകി.

ഡിപ്പോയും ബസുകളും അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു. ആര്യനാട് ഡിപ്പോയിൽ നിന്നുണ്ടായിരുന്ന പ്രധാന സർവീസുകൾ താല്‍കാലികമായി നെടുമങ്ങാട്, കാട്ടാക്കട ഡിപ്പോകളില്‍ നിന്നാകും സര്‍വീസ് നടത്തുക.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.