Times Kerala

ടിക്ക് ടോക്കിന് പകരം ‘ടിക്ക് ടിക്ക്’, പുതിയ ആപ്പുമായി തിരുവനന്തപുരം സ്വദേശി

 
ടിക്ക് ടോക്കിന് പകരം ‘ടിക്ക് ടിക്ക്’, പുതിയ ആപ്പുമായി തിരുവനന്തപുരം സ്വദേശി

ടിക്ക് ടോക്കിനു ശേഷം ഇനി എന്ത്. എന്ന ചോദ്യത്തിന് മറുപടിയുമായി തിരുവനന്തപുരം സ്വദേശി. കാര്യവട്ടം എന്‍ജിനിയറിങ് കോളേജിലെ മൂന്നാം വര്‍ഷ ഐ.ടി വിദ്യാര്‍ത്ഥിയായ ആശിഷ് സാജനാണ് പുതിയ ടിക് ടോക്കിനു പകരം ആപ്പുമായി രംഗത്തു വന്നിരിക്കുന്നത്. ”ടിക് ടിക്” എന്നാണ് പുതിയ ആപ്ലിക്കേഷന്‍റെ പേര്. ടിക്ക് ടോക്കില്‍ ഉണ്ടായിരുന്ന എല്ലാ ഫീച്ചേഴ്സും ഈ ആപ്പിലും ചെയ്യാം. വീഡിയോകള്‍ എടുക്കുന്നതിനൊപ്പം സ്വന്തമായി എഡിറ്റ് ചെയ്യുന്നതിനും, സുഹ്യത്ത് വലയങ്ങള്‍ സ്ഥാപിക്കാനും, ചാറ്റ് ചെയ്യുവാനും ആപ്ലിക്കേഷനില്‍ സംവിധാനമുണ്ട്. അഞ്ചു ദിവസം കൊണ്ട് നിരവധി ആളുകളാണ് പ്ലേസ്റ്റോറിലൂടെ ടിക്ക് ടിക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.

Video Credit: Kairali News

Related Topics

Share this story