Times Kerala

പാകിസ്ഥാനിലെ സിക്ക് തീർഥാടകരെ കാണാന്‍ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് വിലക്ക്; ഇന്ത്യ പ്രതിഷേധം അറിയിച്ചു

 

ന്യൂഡൽഹി: പാക്കിസ്ഥാനിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്ന സിക്ക് തീർഥാടകരെ കാണാന്‍ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പാക്കിസ്ഥാൻ അനുമതി നിഷേധിച്ചു. സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതിഷേധം രേഖപ്പെടുത്തി. ഏപ്രിൽ 12ന് വിവിധ ഗുരുദ്വാരകളും പുണ്യസ്ഥലങ്ങളും സന്ദർശിക്കുന്നതിനായാണ് 1,800 പേർ അടങ്ങുന്ന സംഘം പാക്കിസ്ഥാനിലെത്തിയത്.

വാഗാ റെയിൽവേ സ്റ്റേഷനിലെത്തിയ തീർഥാടകരെ സ്വാഗതം ചെയ്യാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പാക്കിസ്ഥാൻ അവസരം നൽകിയിരുന്നില്ല. പിന്നീട് ഗുരുദ്വാരയിൽവച്ച് തീർഥാടകരെ കാണാനെത്തിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പാക്കിസ്ഥാൻ തടയുകയും ചെയ്തു. പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്ന് മര്യാദകേടാണ് ഉണ്ടായതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Related Topics

Share this story