Times Kerala

ഇന്ത്യക്ക് പിന്നാലെ ടിക് ടോക് ഉള്‍പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്ക

 
ഇന്ത്യക്ക് പിന്നാലെ ടിക് ടോക് ഉള്‍പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്ക

ഡൽഹി: ഇന്ത്യക്ക് പിന്നാലെ ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ടിക് ടോക് ഉള്‍പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. അമേരിക്കയും ചൈനയും തമ്മില്‍ നിരവധി വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നീക്കം. കൊവിഡ് വ്യാപനത്തില്‍ ചെെനയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് അമേരിക്ക ഉയര്‍ത്തിയിരുന്നത്. ചെെന കൊറോണ വൈറസിന്റെ കാര്യത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നു എന്നതാണ് അമേരിക്കയുടെ പ്രധാന വിമര്‍ശനം.നേരത്തെ അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ 59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു.

Related Topics

Share this story