Times Kerala

മുഖ്യമന്ത്രി ഐടി വകുപ്പിൽ സ്വപ്ന സുരേഷിനെ നിയമിച്ചത് മകളുടെ സ്വാധീനം കാരണമെന്ന്  ബെന്നി ബെഹനാന്‍

 
മുഖ്യമന്ത്രി ഐടി വകുപ്പിൽ സ്വപ്ന സുരേഷിനെ നിയമിച്ചത് മകളുടെ സ്വാധീനം കാരണമെന്ന്  ബെന്നി ബെഹനാന്‍

തൃശൂര്‍: യുഎഇ കോൺസുലേറ്റ്  സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ രംഗത്ത് . ഇതിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി  ഐടി വകുപ്പിൽ നിയമിച്ചത് മകളുടെ സ്വാധീനം കാരണമെന്നാണ്  ബെന്നി ബെഹനാന്‍ .

പിണറായി സർക്കാർ  ഇരുന്ന കഴിഞ്ഞ മൂന്ന് വർഷത്തിലാണ് ഏറ്റവും കൂടുതൽ കള്ളകടത്ത് നടന്നത് എന്നും അദ്ദേഹം വ്യക്തമാക്കി .   കണ്ണൂർ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതൽ കള്ളകടത്ത്  നടക്കുന്നത് .  മുഖ്യമന്ത്രി ഉടൻ  രാജിവെക്കണമെന്നുംഅദ്ദേഹം  ആവശ്യപ്പെട്ടു.

Related Topics

Share this story