Times Kerala

ഷാർജ ഷെയ്ക്കിന്റെ  സ്വീകരണത്തിലും ലോക കേരള സഭയുടെ നടത്തിപ്പിലും സ്വപ്ന സുരേഷ് മുന്നിലുണ്ടായിരുന്നു;കെ സുരേന്ദ്രൻ

 
ഷാർജ ഷെയ്ക്കിന്റെ  സ്വീകരണത്തിലും ലോക കേരള സഭയുടെ നടത്തിപ്പിലും സ്വപ്ന സുരേഷ്  മുന്നിലുണ്ടായിരുന്നു;കെ സുരേന്ദ്രൻ

കോഴിക്കോട്: യുഎഇ കോൺസുലേറ്റ്  സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് സംസ്ഥാന  സർക്കാരിലെ പലരുമായും ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തിൽ നിന്ന് ശിവശങ്കറിനെ മാറ്റിയത്തിൽ നിന്ന് യുഎഇ കോൺസുലേറ്റ്  സ്വർണക്കടത്ത് ഇടപാടിലുള്ള  സംസ്ഥാന സർക്കാരിന്റെ പങ്ക് വ്യക്തമായെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി .

ഷാർജ ഷെയ്ക്കിന്റെ  സ്വീകരണത്തിലും ലോക കേരള സഭയുടെ നടത്തിപ്പിലും സ്വപ്ന സുരേഷ്  മുന്നിലുണ്ടായിരുന്നു .അതിനാൽ സ്വപ്നയെ മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് പറയുന്നത് കള്ളമാണെന്ന്  കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി .

Related Topics

Share this story