Times Kerala

പിറന്നാളാഘോഷത്തിനിടെ ജ്യൂസിൽ മയക്ക് മരുന്ന് കലര്‍ത്തി നല്‍കി 44കാരിയെ കൂട്ടബലാത്‌സംഗം ചെയ്തു; പീഡനവിവരം യുവതി അറിയുന്നത് ശരീര വേദനയുമായി ആശുപത്രിയിൽ എത്തിയതോടെ: പരാതിയിൽ നാല് യുവാക്കൾ അറസ്റ്റിൽ

 
പിറന്നാളാഘോഷത്തിനിടെ ജ്യൂസിൽ മയക്ക് മരുന്ന് കലര്‍ത്തി നല്‍കി 44കാരിയെ കൂട്ടബലാത്‌സംഗം ചെയ്തു; പീഡനവിവരം യുവതി അറിയുന്നത് ശരീര വേദനയുമായി ആശുപത്രിയിൽ എത്തിയതോടെ: പരാതിയിൽ നാല് യുവാക്കൾ അറസ്റ്റിൽ

മുംബൈ: 44 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ നാല്‌ പേരെ അറസ്റ്റ് ചെയ്‌‌തു. മുംബൈയിലെ മന്‍കുര്‍ഡില്‍ ജൂണ്‍ 24നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സുഹൃത്തിന്‍റെ കുട്ടിയുടെ ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ജ്യൂസിൽ മയക്ക് മരുന്ന് കലര്‍ത്തി നല്‍കിയാണ് പ്രതികള്‍ 44കാരിയെ പീഡിപ്പിച്ചത്.

അടുത്ത ദിവസം ശരീര വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോയി പരിശോധിച്ചപ്പോഴാണ് കൂട്ടബലാത്സംഗത്തിനിരയായ വിവരം അറിയുന്നതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. പ്രതികളിലൊരാളായ അബ്‌ദുള്‍ ജിലാനി ഷേയ്‌ഖാണ് തന്നെ ആഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും യുവതി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജൂലായ് എട്ട് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതായും പൊലീസ് അറിയിച്ചു.

Related Topics

Share this story