Times Kerala

14 കാരിയെ പീഡിപ്പിച്ച യുവാവിന് 10 വർഷം കഠിന തടവ്

 
14 കാരിയെ പീഡിപ്പിച്ച യുവാവിന് 10 വർഷം കഠിന തടവ്

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്. മൂന്ന് വർഷം മുൻപ് 2017 ജൂൺ 20ന് കസബാഗ് ഹട്‌സിൽ വെച്ച് 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് 22 കാരനായ അംഗോത്ത് ശിവ എന്ന യുവാവിന് ശിക്ഷ വിധിച്ചത്. പോസ്കോ നിയമം 376 (2) (ഐ), 506 ഐപിസി എന്നീവകുപ്പുകലാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. 10 വർഷം കഠിന തടവ് കൂടാതെ 10,000, 2,000 രൂപ പിഴയും കോടതി നൽകിയിട്ടുണ്ട്.

Related Topics

Share this story