Nature

ഒഡീഷ എംഎൽഎ സുകന്ദകുമാർ നായകിന് കോവിഡ് സ്ഥിരീകരിച്ചു; നിയമസഭാ യോഗങ്ങള്‍ നിര്‍ത്തിവച്ചു

ഒഡീഷ: ഒഡീഷയിലെ ബിജെപി എംഎൽഎ സുകന്ദ കുമാർ നായകിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ നിയമസഭാം​ഗമാണ് ഇദ്ദേഹമെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ വ്യക്തമാക്കി. നീൽ​ഗിരി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം. ഇദ്ദേഹത്തെ കോവിഡ് ചികിത്സയ്ക്കായി ബാലസ്സോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിയോജക മണ്ഡലത്തിലെ നിരവധി സമ്മേളനങ്ങളിൽ‌ സുകന്ദകുമാർ പങ്കെടുത്തിരുന്നു. നായകുമായി സമ്പർക്കം പുലർത്തിയ വ്യക്തികളെ കണ്ടെത്തുന്നതിന് വേണ്ട കോണ്ടാക്റ്റ് ട്രേസിം​ഗ് നടക്കുന്നതായി ബാലസോർ ജില്ലയിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ അറിയിച്ചു.

വളരെ അടിയന്തരമല്ലാത്ത സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾ സന്ദർശിക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമസഭ സമിത് യോ​ഗങ്ങൾ താത്ക്കാലികമായി നിർത്തി വച്ചിരിക്കുകയാണെന്ന് സ്പീക്കർ അറിയിച്ചു.

You might also like

Comments are closed.