Times Kerala

നിന്റെ പൊട്ടത്തമാശകള്‍ക്ക് വയറ് വേദനിക്കുന്നത് വരെ എനിക്ക് ചിരിക്കണം., ആര്‍ക്കാണ് കൂടുതല്‍  ചായ കുടിക്കാനാവുക എന്ന് കണ്ടെത്താന്‍ നീയുമായി മത്സരിക്കണം..; സഞ്ജന സാംഖി

 
നിന്റെ പൊട്ടത്തമാശകള്‍ക്ക് വയറ് വേദനിക്കുന്നത് വരെ എനിക്ക് ചിരിക്കണം., ആര്‍ക്കാണ് കൂടുതല്‍  ചായ കുടിക്കാനാവുക എന്ന് കണ്ടെത്താന്‍ നീയുമായി മത്സരിക്കണം..; സഞ്ജന സാംഖി

എല്ലാവരും വലിയ ഞെട്ടലോടെയായിരുന്നു സുശാന്ത് സിംഗിന്റെ അകാലവിയോഗ വാര്‍ത്ത കേട്ടത്.ഇപ്പോളിതാ  നടി സഞ്ജന സാംഖി സുശാന്തിനെ കുറിച്ചെഴുതിയ കുറിപ്പാണ് വൈറലാകുന്നത്. സുശാന്ത് അവസാനമായി വേഷമിട്ട ദില്‍ ബേച്ചാരയിലെ നായികയാണ് സഞ്ജന.

” നിന്റെ പൊട്ടത്തമാശകള്‍ക്ക് വയറ് വേദനിക്കുന്നത് വരെ എനിക്ക് ചിരിക്കണം. ആര്‍ക്കാണ് കൂടുതല്‍ പോര്‍ക്കും ചീസും കഴിക്കാനാവുകയെന്നും ചായ കുടിക്കാനാവുകയും എന്ന് കണ്ടെത്താന്‍ നീയുമായി മത്സരിക്കണം. കൂടുതല്‍ ജോലി ചെയ്തത് ആരെന്ന് കണ്ടെത്താന്‍ ആരുടെ കയ്യിലെ തിരക്കഥയാണ് കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതിനെ ചൊല്ലി വഴക്കിടണം. കഠിനമായ സീന്‍ എടുക്കുന്നതിന്റെ ഇടവേളയില്‍ നിന്നോടൊപ്പം രണ്ട് ചുവട്വെക്കാന്‍ നിന്റെ താളത്തിനൊപ്പം എത്താന്‍ ശ്രമിക്കണം. ഫ്രോയിഡിന്റെയും യുവാല്‍ നോഹ ഹരാരിയുടെയും പുസ്തകങ്ങളെ ചൊല്ലി നിന്നോട് തര്‍ക്കിക്കണം.” – സഞ്ജന കുറിക്കുന്നു.

Related Topics

Share this story