Times Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ അഭയകേന്ദ്രമായി മാറി ; യുവ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം

 
മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ  അഭയകേന്ദ്രമായി മാറി ; യുവ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം

തിരുവനതപുരം :  യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണകള്ളക്കടത്ത് .ഇതുമായി ബന്ധപ്പെട്ട് ആരോപണവുമായി  യുവ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം രംഗത്ത് . സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട  മുഖ്യ  പ്രതി സ്വപ്ന സുരേഷുമായി   മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് ബന്ധമുണ്ട് .

അതുകൊണ്ട് ഇതിൽ നിന്ന് എന്തെങ്കിലും  പറഞ്ഞ്  ഒഴിഞ്ഞുമാറാൻ   പിണറായി വിജയന് സാധിക്കില്ല എന്ന് വി ടി ബല്‍റാം വ്യക്തമാക്കി  . മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ  കേന്ദ്രമായി  മാറിയതിന് പിന്നിലെ കഥയും  അദ്ദേഹം പറയണമെന്ന് വി ടി ബല്‍റാം വ്യക്തമാക്കി

Related Topics

Share this story