Times Kerala

നീരജ് മാധവിന്റെ ‘പാണിപാളി’ ചലഞ്ച് ഏറ്റെടുത്ത് അനാര്‍ക്കലി മരിക്കാര്‍..!

 
നീരജ് മാധവിന്റെ ‘പാണിപാളി’ ചലഞ്ച് ഏറ്റെടുത്ത് അനാര്‍ക്കലി മരിക്കാര്‍..!

നടന്‍ നീരജ് മാധവിന്റ പാണിപാളി എന്ന റാപ്പ് ഗാനം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഉറക്കമില്ലാതെ കിടക്കുന്ന നായകന്റേയും യക്ഷിയുടേയും കഥ മനോഹരമായാണ് നീരജ് റാപ്പ് ചെയ്തിരിക്കുന്നത്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പണിപാളി ഹിറ്റായി മാറുകയായിരുന്നു.

പണിപാളിയ്ക്ക് തന്റേതായ വേര്‍ഷനുമായി എത്തിയിരിക്കുകയാണ് നടി അനാര്‍ക്കലി മരിക്കാര്‍.  തനിക്ക് പാട്ട് വളരെ ഇഷ്ടപ്പെട്ടുവെന്നും എന്നാല്‍ ഡാന്‍സ് കളിക്കാന്‍ അത്ര വശം പോരെന്ന് അനാര്‍ക്കലി പറയുന്നു. അതിനാല്‍ പാടുകയാണെന്നും അനാര്‍ക്കലി പറയുന്നു.

നീരജിന്റെ റാപ്പ് രസകരമായി തന്നെ അനാര്‍ക്കലി പുനരവതരിപ്പിക്കുന്നുണ്ട്. ഇതോടെ അനാര്‍ക്കലിയുടെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്.

Related Topics

Share this story