Times Kerala

അദ്ദേഹം ഇല്ലായിരുന്നെങ്കിൽ  ഞാൻ ഒരിക്കലും ഈ നിലയിൽ എത്തില്ലായിരുന്നു..;സോന നായര്‍

 
അദ്ദേഹം ഇല്ലായിരുന്നെങ്കിൽ  ഞാൻ ഒരിക്കലും ഈ നിലയിൽ എത്തില്ലായിരുന്നു..;സോന നായര്‍

മലയാള സിനിമയിലെ ദീപ്തമായ ഒരു മുഖമാണ് സോനാ നായർ. 22 വർഷങ്ങൾക്ക് മുൻപ് തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് സോനാ സജീവമായി സിനിമാരംഗത്തേക്ക് എത്തിയത്. സിനിമയിലും പരമ്പരകളിലും ഒരേസമയം തിളങ്ങി നിൽക്കാൻ സോന നായർക്കായി. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും സോന തന്റെ സാന്നിധ്യം അറിയിച്ചിടുണ്ട്. ഒറ്റ പരമ്പര കൊണ്ട് തന്നെ തമിഴ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ താരത്തിന് കഴിഞ്ഞു. അത് വലിയ സന്തോഷമാണെന്നാണ് സോന പറയുന്നത്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സോന ഈ സന്തോഷം പങ്കുവെച്ചത്.

അന്യഭാഷ പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. തമിഴിലെ തന്റെ ആദ്യ പരമ്പരയായിരുന്നു ഉയിരേ. ഇതിന് ശേഷം എയർപോർട്ടിലു മറ്റും നിൽക്കുമ്പോൾ ആളുകൾ തിരിച്ചറിയാറുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമല്ലേ? മലയാളത്തിൽ അഭിനയിച്ചത് കാരണം മലയാളികൾ എപ്പോഴും തന്നെ തിരിച്ചറിയുമെന്നും എന്നാൽ ഇതരഭാഷകളിലെ ജനങ്ങൾ തന്നെ മനസിലാക്കുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. ചെന്നൈയിൽ മാളുകളിലും മറ്റും പോകുമ്പോൾ ഇവർ ഓടി വരുകയും സെൽഫി എടുക്കുകയും ചെയ്യാറുണ്ട്. കൂടുതലും സ്ത്രീ പ്രേക്ഷകരാണ്. അവരാണല്ലോ സീരിയൽ കൂടുതൽ കാണുന്നത്.

ഇപ്പോൾ ഈ താര പകിട്ടിൽ ഇരിക്കുന്നതിനുളള പ്രധാന കാരണം എന്റെ ഭർത്താവ് തന്നെയാണ്. കാരണം വിവാഹത്തിന് മുന്നെയാണ് സിനിമയിൽ എത്തിയതെങ്കിലും കൂടുതൽ സജീവമായത് വിവാഹത്തിന് ശേഷമാണ്. ആളുകൾ അറിഞ്ഞ് തുടങ്ങിയതു വിവാഹത്തിന് ശേഷമായിരുന്നു, അതിനുളള എല്ലാ പിന്തുണയും നൽകിയത് എന്റെ വീട്ടുകാരണ്. അദ്ദേഹത്തിനെ പോലെ ഒരാൾ അല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഒരിക്കലും ഇങ്ങനെ, ആകില്ലായിരുന്നു. വീട്ടമ്മയോ അല്ലെങ്കിൽ മറ്റൊരു ജോലിയിലേയ്ക്ക് പോകുമായിരുന്നു. ഒരിക്കലും അഭിനയത്തിലേയ്ക്ക് വരില്ലായിരുന്നു.

Related Topics

Share this story