Nature

രാജസ്ഥാനിൽ പീഡനത്തിന് ഇരയായ പെൺകുട്ടി സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

ജയ്‌പൂർ: രാജസ്ഥാനിൽ പീഡനത്തിന് ഇരയായ പെൺകുട്ടി സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ബുണ്ടിയിലെ ചൗത്ര കാഖേര ഗ്രാമത്തിലാണ് സംഭവം.

പെൺകുട്ടിയെ ജൂലൈ അഞ്ചിനാണ് ഒരു യുവാവ് പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം വിഷമത്തിലായിരുന്ന പെൺകുട്ടി ഇന്നലെ പുലർച്ചെ സ്വയം തീകൊളുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കേസ് അന്വേഷിച്ച് പ്രതികൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.