Times Kerala

രാജാപ്പാറയിലെ നിശാപാർട്ടിയും ബെല്ലി ഡാൻസും;മന്ത്രി എംഎം മണിക്കും; സിപിഎമ്മിനുമെതിരെ ആരോപണവുമായി കേരള കോൺഗ്രസ്

 
രാജാപ്പാറയിലെ  നിശാപാർട്ടിയും ബെല്ലി ഡാൻസും;മന്ത്രി എംഎം മണിക്കും; സിപിഎമ്മിനുമെതിരെ ആരോപണവുമായി  കേരള കോൺഗ്രസ്

ഇടുക്കി:  കൊവിഡ് മാനദണ്ഡങ്ങൾ  ലംഘിച്ചുള്ള നിശാപ്പാർട്ടി. മന്ത്രി എംഎം മണിക്കും, സിപിഎമ്മിനുമെതിരെ ആരോപണവുമായി കേരള കോൺഗ്രസ്. സിപിഎമ്മിന് ഒരുകോടി രൂപ കൊടുത്താൽ എന്തും ചെയ്യാനുള്ള ലൈസൻസ്  അവർ നൽകുമെന്നാണ് കോൺഗ്രന്റെ  പരിഹാസ ആരോപണം .

മന്ത്രി എംഎം മണിയാണ്   തണ്ണിക്കോട് മെറ്റൽസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇതിനോട്  അനുബന്ധിച്ച്  തണ്ണിക്കോട് ഗ്രൂപ്പ് ഒരുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. തുടർന്ന് നടത്തിയ നിശാപാർട്ടിയും ബെല്ലി ഡാൻസും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ളതായിരുന്നു  . ഈ ക്വാറിക്ക് അനുമതി നൽകിയതിനെതിരെ വൻ  പ്രതിഷേധം ഉയരുകയാണ് .

Related Topics

Share this story