Times Kerala

ഒരു ഫ്ലാറ്റുമായി ബന്ധമുള്ള 12 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു ;കർശന നിയന്ത്രണത്തിന് നീക്കം

 
ഒരു ഫ്ലാറ്റുമായി ബന്ധമുള്ള 12 പേർക്ക് കോവിഡ്  രോഗം സ്ഥിരീകരിച്ചു ;കർശന നിയന്ത്രണത്തിന് നീക്കം

കോഴിക്കോട്:കോഴിക്കോട്ടെ സ്ഥിതി അതീവ ഗുരുതരമെന്ന് നഗരസഭയുടെ  പുതിയ വിലയിരുത്തൽ. ജില്ലയിൽ  ഒരു ഫ്ലാറ്റുമായി ബന്ധമുള്ള 12 പേർക്ക് രോഗം സ്ഥിരീകരിച്ചു ഈ സാഹചര്യത്തിൽ കർശന നടപടിക്കൊരുങ്ങുകയാണ് കോഴിക്കോട്  ജില്ലാ ഭരണകൂടം

 പൊതു ഇടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നവർ പോലും ഫ്ലാറ്റുകളിലെത്തുമ്പോൾ എല്ലാം മറക്കുന്നതായാണ് നഗരസഭയുടെ  കണ്ടെത്തൽ. ഉറവിടം വ്യക്തമല്ലാത്ത കോവിഡ് പോസിറ്റീവ് കേസുകൾ കോഴിക്കോട്  നഗരസഭാ പരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആശങ്ക ഉയർത്തുന്നു .

Related Topics

Share this story