Nature

അവണൂരില്‍ യുവാവിനെ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊന്നു

തൃശൂര്‍ : അവണൂര്‍ മണിത്തറയില്‍ യുവാവിനെ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊന്നു . വരടിയം തുഞ്ചന്‍നഗറില്‍ ചിറയത്ത് സിജോ(28)യെയാണ് ബൈക്കില്‍ പോകുന്നതിനിടെ കാറിലെത്തിയ ഗുണ്ടാസംഘം ഇടിച്ചുവീഴ്ത്തി വെട്ടിക്കൊന്നത് . ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത് . കഴിഞ്ഞവര്‍ഷം പേരാമംഗലത്ത് രണ്ട് യുവാക്കളെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് സിജോ . മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കവും കുടിപ്പകയുമാണ് കൊലപാതകത്തിന്  കാരണം എന്നാണ് പ്രാഥമിക നിഗമനം .

സുഹൃത്ത് വിളിച്ചതിനെത്തുടര്‍ന്നാണ് സിജോയും മറ്റു നാലു സുഹൃത്തുക്കളും രണ്ടു ബൈക്കുകളില്‍ മണിത്തറയിലെത്തിയത്. എന്നാല്‍, സ്ഥലത്തെത്തി സുഹൃത്തിനെ അന്വേഷിക്കുന്നതിനിടെയാണ് രണ്ടുകാറുകളില്‍ പിന്തുടര്‍ന്നെത്തിയ സംഘം സിജോയെ ആക്രമിച്ചത് . ബൈക്കുകള്‍ ഇടിച്ചുവീഴ്ത്തിയശേഷം , സിജോയെ വലിച്ചിഴച്ചുകൊണ്ടുവന്ന് നടുറോഡിലിട്ട് വെട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഒരു യുവാവിനും പരിക്കേറ്റു . മറ്റു മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി . സിറ്റി കമീഷണര്‍ ആര്‍ ആദിത്യ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.