Nature

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ജീവനൊടുക്കി

ന്യൂ​ഡ​ല്‍​ഹി : കോ​വി​ഡ് ബാധ സ്ഥി​രീ​ക​രി​ച്ച മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​ശു​പ​ത്രി​യു​ടെ നാ​ലാം നി​ല​യി​ല്‍ നി​ന്നു ചാ​ടി ആത്മഹത്യ ചെയ്തു . ദൈ​നി​ക് ഭാ​സ്ക​ര്‍ പ​ത്ര​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഡ​ല്‍​ഹി ഭ​ജ​ന്‍​പു​ര സ്വ​ദേ​ശി ത​രു​ണ്‍ സി​സോ​ദി​യ​യാ​ണു(37) മരിച്ചത് . ഡ​ല്‍​ഹി ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ലെ ട്രോ​മാ സെ​ന്‍റ​റി​ന്‍റെ നാ​ലാം നി​ല​യി​ല്‍ നി​ന്നു ചാ​ടി ഇയാൾ ജീ​വ​നൊ​ടു​ക്കി​യ​ത്.

ത​രു​ണ്‍ നേ​ര​ത്തെ ത​ല​ച്ചോ​റി​ലെ ട്യൂ​മ​ര്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി​രു​ന്നു . ക​ഴി​ഞ്ഞ 24നാ​ണ് ഇ​ദ്ദേ​ഹ​ത്തെ എ​യിം​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത് . പി​ന്നീ​ട് നടത്തിയ പരിശോധനയിൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.