Nature

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു 

തൃശൂര്‍ : പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് 419 മീറ്ററായി ഉയർന്നതോടെ ജില്ലാ കളക്ടര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു . ഈ സാഹചര്യത്തില്‍, ചാലക്കുടി പുഴയില്‍ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.

424 മീറ്ററാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി . വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെ തുടര്‍ന്നാണ് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നത് . ഇനിയും ജലനിരപ്പ് ഉയര്‍ന്ന് 419.4 മീറ്ററായാല്‍ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകിവിടും എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു .

അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം എന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.