Nature

കൊറോണ വാക്‌സിന്‍: ആയിരത്തോളം പേരില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്താനൊരുങ്ങി ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്

ഹൈദരാബാദ്: ഭാരത് ബയോടെക് ഇന്റര്‍ നാഷണല്‍ ലിമിറ്റഡ് വികസിപ്പിച്ച കൊറോണ വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിനായുള്ള തയ്യാറെടുപ്പിൽ. ആദ്യഘട്ടത്തില്‍ 375 പേരെ ഉള്‍പ്പെടുത്തി ക്ലിനിക്കല്‍ പരീക്ഷണം നടത്താനാണ് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് തീരുമാനിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തില്‍ 750 പേരില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താനാണ് ഭാരത് ബയോടെക് ഇന്‍ര്‍നാഷണല്‍ ലിമിറ്റഡ് പദ്ധതിയിടുന്നത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വാക്‌സിന്റെ പൊതു ഉപയോഗം സംബന്ധിച്ച അന്തിമ തീരുമാനം.

കൊറോണ പ്രതിരോധത്തിനായുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഭാരത് ബയോടെക് അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്തിമ ഫലം ക്ലിനിക്കല്‍ ട്രയല്‍ ട്രസ്റ്റുകള്‍ നടത്തുന്ന സ്ഥപനങ്ങളുടെ സഹകരണത്തെ ആശ്രയിച്ചിരിക്കുമെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിര്‍മ്മിച്ച വാക്‌സിനാണ് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റേത്. ഇതിന്റെ ഓരോഘട്ടവും കേന്ദ്ര സര്‍ക്കാര്‍ സൂക്ഷമമായി വിലയിരുത്തുന്നുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.