Times Kerala

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മഹാരാഷ്‌ട്രയില്‍ ഹോട്ടലുകൾക്കും ലോഡ്‌ജുകൾക്കും പ്രവർത്താനാനുമതി

 
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മഹാരാഷ്‌ട്രയില്‍ ഹോട്ടലുകൾക്കും ലോഡ്‌ജുകൾക്കും പ്രവർത്താനാനുമതി

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ അൺലോക്കിങ് നടപടികളുമായി സർക്കാർ മുന്നോട്ട്. ഭാഗമായി ഹോട്ടലുകളും ലോഡ്‌ജുകളും തുറക്കാമെന്ന് മഹാരാഷ്‌ട്ര സർക്കാർ ഉത്തരവിറക്കി. ജൂലായ് എട്ട് മുതൽ 33 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് ഹോട്ടലുകളും ലോഡ്‌ജുകളും പ്രവർത്തിക്കാമെന്നാണ് സർക്കാർ നിർദേശം. ഹോട്ടൽ ഉടമസ്ഥരുടെ അഭ്യർഥന മാനിച്ചാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. അതേസമയം കണ്ടെയ്‌മെന്‍റ് സോണുകളിൽ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടില്ല.

Related Topics

Share this story