Times Kerala

ഫാക്‌ടറി കെട്ടിടത്തിലെ ലിഫ്‌റ്റില്‍ നിന്ന് ഇറങ്ങവെ രണ്ടാം നിലയിൽ നിന്ന് വീണ് ജീവനക്കാരന് ദാരുണാന്ത്യം

 
ഫാക്‌ടറി കെട്ടിടത്തിലെ ലിഫ്‌റ്റില്‍ നിന്ന് ഇറങ്ങവെ രണ്ടാം നിലയിൽ നിന്ന് വീണ് ജീവനക്കാരന് ദാരുണാന്ത്യം

ലക്‌നൗ: ഫാക്‌ടറി കെട്ടിടത്തിലെ ലിഫ്‌റ്റില്‍ നിന്ന് ഇറങ്ങവെ രണ്ടാം നിലയിൽ നിന്ന് വീണ് ജീവനക്കാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ സരോജിനി നഗറിലെ ഫാക്‌ടറിയിലാണ് സംഭവം. ഉന്നാവോ സ്വദേശിയായ ഗോകുല്‍ ഗുപ്‌ത (45) ആണ് മരിച്ചത്. മൂന്നാമത്തെ നിലയിലെ ജോലി കഴിഞ്ഞു സൂപ്പർവൈസർക്കൊപ്പം തിരിച്ച് ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്. രണ്ടാം നില എത്തിയപ്പോൾ ലിഫ്‌റ്റ് സാങ്കേതിക തകരാര്‍ മൂലം നിന്നു. തുടര്‍ന്ന് ലിഫ്‌റ്റില്‍ നിന്ന് ഇറങ്ങുമ്പോൾ നിയന്ത്രണം നഷ്‌ടപ്പെട്ട് ഗോകുല്‍ 30 അടി താഴ്‌ചയിലേക്ക് വീഴുകയായിരുന്നു.സംഭവത്തില്‍ പ്രതിഷേധവുമായി ഫാക്‌ടറിത്തൊഴിലാളികൾ രംഗത്തെത്തി. ഗോകുലിന്‍റെ കുടുംബത്തിന് നഷ്‌ട പരിഹാരം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

Related Topics

Share this story