Nature

“ഫുൾ എ പ്ലസ്സ്” നഹലയേയും ഹന്നത്തിനേയും എൻസിപി എൻവൈസി ആദരിച്ചു

ആലുവ നിർമ്മല ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ ഹന്നത്ത് അമീറിനും നഹാല സുബൈർ എന്നിവരെ എൻവൈസി ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പറുമായ അഫ്സൽ കുഞ്ഞുമോൻ ആദരിച്ചു. എടത്തല പഞ്ചായത്തിലെ കല്ലുങ്ങൽപറമ്പിൽ താമസിക്കുന്ന സഹോദരങ്ങളായ മീന്തറക്കൽ സുബൈറിന്റെയും അമീറിന്റെയും മക്കളാണ് ഇരുവരും,ചടങ്ങിൽ എൻസിപി ആലുവ ബ്ലോക്ക്‌ സെക്രട്ടറി അനൂബ് നൊച്ചിമ, അബ്ദുൾ ജബ്ബാർ,എൻവൈസി ജില്ലാ വൈസ് പ്രസിഡന്റ്‌ ഷെർബിൻ കൊറയ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഷ്‌കർ സലാം, ഹാരിസ് മിയ, നെഫ്‌സിന് നൗഷാദ് എന്നിവർ പങ്കെടുത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.