Nature

കുവൈത്തില്‍ 703 പേര്‍ക്ക്​ കൂടി കോവിഡ്;538 പേര്‍ രോഗമുക്തരായി 

കുവൈത്തില്‍ 703 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു . രാജ്യത്ത് ഇതുവരെ 50,644 പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത് ​. ഇന്ന് 538 പേര്‍ രോഗമുക്തരായതോടെ രാജ്യത്താകെ ആകെ  41,001 പേര്‍ രോഗമുക്​തി നേടി . അഞ്ചുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 373 ആയി. ബാക്കി 9270 പേരാണ്​ ചികിത്സയിലുള്ളത് ​. 152 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ​.

റെസിഡന്‍ഷ്യല്‍ ഏരിയ അടിസ്ഥാനമാക്കിയാല്‍ സഅദ്​ അല്‍ അബ്​ദുല്ല 40, ജാബിര്‍ അല്‍ അലി 32, ജലീബ്​ അല്‍ ശുയൂഖ്​ 24, സബാഹ്​ അല്‍ സാലിം 24, അല്‍ വഹ 24, സാല്‍മിയ 23 എന്നിങ്ങനെയാണ്​ പുതിയ കേസുകള്‍ . 463 കുവൈത്തികള്‍ക്കും 240 വിദേശികള്‍ക്കുമാണ്​ പുതുതായി കോവിഡ്​ ബാധിച്ചത് ​.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.