Nature

സുശാന്തിന്റെ ദിൽ ബേച്ചാരായു ടെ ട്രെയിലർ പുറത്ത് യൂ ട്യൂബിൽ തരംഗമായി മുന്നേറുന്നു ! !

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് അടുത്തിടെ വിട പറഞ്ഞ ബോളിവുഡ് യുവ താരം സുശാന്ത് സിങ് രാജ് പുതിന്റെ അവസാനത്തെ സിനിമയായ ദിൽ ബേച്ചാരായുടെ ട്രെയിലർ റിലീസ് ചെയ്തു . ജൂലൈ 24ന് ഡിസ്‌നി+ ഹോട്സ്റ്റാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലാണ് സിനിമ റിലീസ് ചെയ്യാനിരിക്കുന്നത് . ഹൃദയ സ്‌പർശിയായ ഒരു പ്രണയ കഥയാണ് ദിൽ ബേച്ചാരാ എന്ന് ട്രെയിലർ വ്യക്തമാക്കുന്നു .പുതുമുഖം സഞ്ജനാ സംഘിയാണ് നായിക . സെയിഫ് അലിഖാനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . നവാഗതനായ മുകേഷ് ചാബ്ര സംവിധാനം ചെയ്ത ചിത്രമായ ദിൽ ബേച്ചാരായുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഏ .ആർ .റഹ്‌മാനാണ് എന്നത് ശ്രദ്ധേയമാണ് . ഫോക്സ് സ്റ്റാർ സ്‌റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.