Times Kerala

സ്വർണക്കടത്ത്:മുഖ്യ സൂത്രധാര സ്വപ്ന സുരേഷിനെ ഐ ടി വകുപ്പിൽ നിന്ന് പിരിച്ചുവിട്ടു; ഉന്നതരുമായി ബന്ധമെന്നും റിപ്പോർട്ട്

 
സ്വർണക്കടത്ത്:മുഖ്യ സൂത്രധാര സ്വപ്ന സുരേഷിനെ ഐ ടി വകുപ്പിൽ നിന്ന് പിരിച്ചുവിട്ടു; ഉന്നതരുമായി ബന്ധമെന്നും റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യ സൂത്രധാരയെന്ന് കരുതുന്ന സ്വപ്ന സുരേഷിനെ ഐ ടി വകുപ്പിൽ നിന്ന് പിരിച്ചുവിട്ടു. സ്വർണ്ണക്കടത്ത് ആരോപണം മൂലമാണ് നടപടി എന്ന് ഐടി വകുപ്പ് അറിയിച്ചു. കെ എസ് ഐ ടി എൽ നു കീഴിൽ സ്പേസ് പാർക്കിന്റെ മാർക്കറ്റിംഗ് ലൈസൻ ഓഫീസർ ആയിരുന്നു സ്വപ്ന. താൽക്കാലിക നിയമനം ആയിരുന്നു ഇവരുടേത് എന്നും ഐ ടി വകുപ്പ് അറിയിച്ചു. സ്‌പെയ്‌സ് പാർക്കിന്റെ ചുമതലയായിരുന്നു സ്വപ്‌ന സുരേഷിന് നൽകിയിരുന്നത്. അതേസമയം,സ്വപ്നക്ക് പല ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നുള്ള വാർത്തകളും ഇപ്പോൾ പുറത്ത് വരികയാണ്.

Related Topics

Share this story