Times Kerala

സ്റ്റെലിഷ് ലുക്കിൽ നിഖില വിമല്‍..; നാടന്‍ ലുക്ക് ഉപേക്ഷിച്ചോ എന്ന് ആരാധകർ 

 
സ്റ്റെലിഷ് ലുക്കിൽ നിഖില വിമല്‍..; നാടന്‍ ലുക്ക് ഉപേക്ഷിച്ചോ എന്ന് ആരാധകർ 

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നിഖില വിമല്‍. ലവ് 24 X 7 എന്ന സിനിമയിലൂടെ നായികയായി മാറിയ താരമാണ് നിഖില. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച നിഖില തമിഴിലും അരങ്ങേറി.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

നാടന്‍ ലുക്കില്‍ നിന്നും മാറി അല്‍പം ഗ്ലാമറസായുളള ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. മനോരമ ഓണ്‍ലൈന്‍ കലണ്ടര്‍ ആപ്പിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നുളള ചിത്രങ്ങളാണ് നിഖില വിമല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുക്കുന്നത്.

ചുവന്ന നിറത്തിലുളള വസ്ത്രമാണ് നിഖില ധരിച്ചിരിക്കുന്നത്. കൂടാതെ നടിയുടെ പുതിയ ഹെയര്‍സ്റ്റൈലും ശ്രദ്ധേയമായിട്ടുണ്ട്. നിഖിലയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. അധികപേരും മേക്കോവര്‍ നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശനവുമായി എത്തി. നിഖിലയ്ക്ക് ചേരുന്നത് നാടന്‍ ലുക്കാണെന്ന് ആണ് ചിലര്‍ പറയുന്നത്.

Related Topics

Share this story