Nature

തിരുവനന്തപുരത്ത് ഒന്നര കോടി രൂപയുടെ കഞ്ചാവ് വേട്ട; രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം : നഗരത്തില്‍ ഒന്നരക്കോടിയുടെ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍ . ഒരു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലും 50 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമാണ് എക്സൈസ് എന്‍ഫോഴ്സ്മെമെന്റ് സംഘം പിടികൂടിയത് .

നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തിയ കഞ്ചാവ് പോത്തന്‍കോട് നിന്നാണ് പിടിച്ചെടുത്തത്. പെരുമ്പാവൂര്‍ സ്വദേശി എല്‍ദോ എബ്രഹാം, കൊല്ലം കുണ്ടറ സ്വദേശി സെബിന്‍ എന്നിവരെയാണ് പിടിയിലായത് . മുഖ്യസൂത്രധാരന്‍ പെരുമ്പാവൂര്‍ സ്വദേശി ജോളിക്കു വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സി ഐ ടി അനികുമാര്‍ പറഞ്ഞു.

ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്.  ബീമാപള്ളി, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി . കഞ്ചാവ് കടത്താന്‍ മാത്രമായാണ് പ്രതികള്‍ നാഷണല്‍ പെര്‍മിറ്റ് ലോറി വാങ്ങിയതെന്നും എക്സൈസ് സംഘം പറഞ്ഞു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.