Times Kerala

പാ​രി​തോ​ഷി​ക തു​ക വ​ർ​ധി​പ്പി​ച്ച് പോ​ലീ​സ്; വി​കാ​സ് ദു​ബൈ​യു​ടെ വി​വ​രം ന​ൽ​കു​ന്ന​വ​ർക്ക് 2.5 ലക്ഷം രൂപ

 
പാ​രി​തോ​ഷി​ക തു​ക വ​ർ​ധി​പ്പി​ച്ച് പോ​ലീ​സ്; വി​കാ​സ് ദു​ബൈ​യു​ടെ വി​വ​രം ന​ൽ​കു​ന്ന​വ​ർക്ക് 2.5 ലക്ഷം രൂപ

കാ​ൺ​പു​ർ: എട്ടു പോലീസുകാരുടെ മരണത്തിന് ഇടയാക്കിയ കാൺപൂർ ആക്രമണ കേസിൽ കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബൈ​യു​ടെ വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്കു​ള്ള പാ​രി​തോ​ഷി​ക തു​ക വ​ർ​ധി​പ്പി​ച്ചു. നേരത്തെ ഒരു ലക്ഷം പ്രഖ്യാപിച്ചിരുന്ന ദു​ബൈ​യു​ടെ ത​ല‍​യ്ക്ക് പോ​ലീ​സ് ഇപ്പോൾ 2.5 ല​ക്ഷം രൂ​പ​യാ​ണ് വി​ല​യി​ട്ടി​രി​ക്കു​ന്ന​ത്. അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ലെ എ​ട്ടു പേ​രെ​യാ​ണ് ദു​ബൈ​യും കൂട്ടാളികളും വ​ക​വ​രു​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അതേസമയം, ദു​ബൈ​ക്ക് വി​വ​ര​ങ്ങ​ൾ‌ ചോ​ർ​ത്തി ന​ൽ​കി​യ നാ​ല് പോ​ലീ​സു​കാ​രെ കൂ​ടി സർവീസിൽ നിന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

Related Topics

Share this story