Times Kerala

തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട: പിടികൂടിയത് ഒരു കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന്; രണ്ടു പേർ അറസ്റ്റിൽ

 
തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട: പിടികൂടിയത് ഒരു കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന്; രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം: ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന ഒരു കോടിയോളം രൂപ വിലവരുന്ന നൂറ് കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമാണ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടിയത്. എക്സൈസ് കമ്മിഷണറുടെ പ്രത്യേക സ്ക്വാഡാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.  സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരുമ്പാവൂർ സ്വദേശി എൽദോ ഏബ്രഹാം, കൊല്ലം കുണ്ടറ സ്വദേശി സെബിൻ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിഐ അനിൽകുമാറിന്‍റെ നേതൃത്യത്തിലുള്ള സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.

Related Topics

Share this story