Times Kerala

സ്ഥിതി രൂക്ഷം: തലസ്ഥാനത്ത് ഉറവിടമറിയാതെ 51 രോഗികൾ; നിരീക്ഷണത്തിലുള്ളത് ഇരുപതിനായിരത്തിലധികം പേർ

 

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാനായി ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗൺ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഇന്ന് 6 മണിമുതൽ നിലവിൽ വന്നു. കടുത്ത നിയന്ത്രങ്ങളാണ് നഗരത്തിൽ പോലീസ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെ ഉറവിടമറിയാത്ത കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുന്നതോടെ തലസ്ഥാനത്ത്‌ സ്ഥിതി അതീവഗുരുതരമാകുന്നതായാണ് റിപ്പോർട്ട്. ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ച 27 പേരിൽ എട്ടുവയസ്സുകാരിയടക്കം 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം ബാധിച്ചവരിൽ രണ്ടുപേർ ആരോഗ്യപ്രവർത്തകരാണ്‌. ഇതോടെ ഉറവിടമറിയാത്ത രോഗികൾ തലസ്ഥാനത്ത് 51 ആയി. 10 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌. അഞ്ചുപേർ വിദേശത്തുനിന്ന്‌ എത്തിയവരാണ്‌. 11 പേർക്ക്‌ രോഗമുക്തിയുണ്ട്‌. ജില്ലയിലെ ആകെ രോഗികൾ 126 ആയി. രോഗഉറവിടം അറിയാത്ത 11 പേരിൽ രണ്ടുപേർ കുമരിച്ചന്ത മത്സ്യമാർക്കറ്റിൽ പണിയെടുത്തിരുന്നതിനാൽ അവിടെ നിന്നാകാം രോഗം പിടിപെട്ടതെന്നാണ്‌ പ്രാഥമിക നിഗമനം.

Related Topics

Share this story