Times Kerala

ഒരു മീറ്റര്‍ കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കും; ജാഗ്രതാ നിർദ്ദേശം

 
ഒരു മീറ്റര്‍ കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കും; ജാഗ്രതാ നിർദ്ദേശം

തൃശൂര്‍: ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് 418 മീറ്ററായതിനെ തുടര്‍ന്ന് ജാഗ്രത വേണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ജലനിരപ്പു ഒരുമീറ്റർ കൂടി ഉയർന്ന് 419.4 മീറ്ററായാല്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിക്കും. 419.4 മീറ്ററായാല്‍ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ജലനിരപ്പ് 417 മീറ്ററായപ്പോഴാണ് ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചത്.

തൃശൂര്‍, എറണാകുളം ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചാലക്കുടി പുഴയില്‍ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ കലക്ടര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. ഡാമിന്റെ പരിസരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

എറണാകുളം ജില്ലയില്‍ ചാലക്കുടിപ്പുഴയുടെയും കൈവഴികളുടെയും സ്വാധീന പഞ്ചായത്തുകളായ അയ്യമ്പുഴ, മഞ്ഞപ്ര, കറുകുറ്റി, പാറക്കടവ്, പുത്തന്‍വേലിക്കര, കുന്നുകര, കരുമാല്ലൂര്‍, നെടുമ്ബാശേരി, ചേന്ദമംഗലം, ചെങ്ങമനാട്, വടക്കേക്കര, ചിറ്റാറ്റുകര, മൂത്തകുന്നം, നഗരസഭകളായ വടക്കന്‍ പറവൂര്‍, അങ്കമാലി എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു

Related Topics

Share this story