Times Kerala

ലോക്ക് ഡൗൺ..; സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ പ്രതിഫലം കുറയ്ക്കാന്‍ തയാറാണെന്ന് സംഘടന മാക്ട

 
ലോക്ക് ഡൗൺ..; സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ പ്രതിഫലം കുറയ്ക്കാന്‍ തയാറാണെന്ന് സംഘടന മാക്ട

ലോക്ക് ഡൗണിനെ  തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ പ്രതിഫലം കുറയ്ക്കാന്‍ തയാറാണെന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട. 50% പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും അറിയിച്ചിട്ടുണ്ടെന്ന് മാക്ട ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തിലാണ് തീരുമാനം.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Related Topics

Share this story