Times Kerala

വിദ്വേഷം നിറഞ്ഞ കമന്റുകള്‍..; ആലിയ ഭട്ടിന് പിന്നാലെ കമന്റ് സെക്ഷന്‍ ലോക്ക് ചെയ്ത് അമ്മ സോണി റസ്ദാന്‍

 
വിദ്വേഷം നിറഞ്ഞ കമന്റുകള്‍..; ആലിയ ഭട്ടിന് പിന്നാലെ കമന്റ് സെക്ഷന്‍ ലോക്ക് ചെയ്ത് അമ്മ സോണി റസ്ദാന്‍

സംവിധായകനും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിന്റെ ഭാര്യയും നടി ആലിയ ഭട്ടിന്റെ അമ്മയുമാണ് സോണി റസ്ദാന്‍.ഇപ്പോളിതാ  സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്ക് നേരെ വിദ്വേഷം നിറഞ്ഞ കമന്റുകള്‍ വരുന്നതിനാല്‍ കമന്റ് സെക്ഷന്‍ ലോക്ക് ചെയ്തിരിക്കുകയാണ് സോണി റസ്ദാന്‍.

ഭൂമിയുടെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ച് ‘നിങ്ങള്‍ അഭിപ്രായം പറയുന്നതിന് മുമ്പും പിമ്പുമുള്ള ഭൂമി’ എന്ന ചിത്രം പങ്കുവച്ചാണ് സോണിയുടെ പോസ്റ്റ്. ‘ഇന്‍സ്റ്റഗ്രാമില്‍ നിങ്ങളുടെ കമന്റ്‌സും മറുപടികളും ആസ്വദിച്ചിരുന്നു. എന്നാല്‍ കാരണമൊന്നുമില്ലാതെ മോശമായ, അധിക്ഷേപങ്ങളാണ് ഇപ്പോള്‍ ഉണ്ടാവുന്നത്.ആക്രമണങ്ങള്‍ ഉണ്ടാവുന്നു,വിദ്വേഷ കമന്റുകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുന്നതോടെ തിരികെ വരും അതിനാല്‍ കമന്റ് സെക്ഷന്‍ ലോക്ക് ചെയ്യുന്നു’ എന്ന് പോസ്റ്റിനൊപ്പം സോണി കുറിച്ചു.

വിദ്വേഷം നിറഞ്ഞ കമന്റുകള്‍ എത്തിയതോടെ ആലിയ അടക്കമുള്ള പല താരങ്ങളും കമന്റ് സെക്ഷന്‍ ലോക്ക് ചെയ്തിരുന്നു. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോടെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ബോളിവുഡില്‍ ഉയര്‍ന്നത്. ഇതോടെയാണ് താരപുത്രിയായ ആലിയക്കെതിരെ വിദ്വേഷ പ്രചാരണങ്ങളും നടന്നത്.

Related Topics

Share this story