Times Kerala

പഞ്ചാബ് സ്വദേശിനിയായ യുവതിയെ കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 
പഞ്ചാബ് സ്വദേശിനിയായ യുവതിയെ കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ടൊറന്‍റോ: പഞ്ചാബ് സ്വദേശിനിയായ യുവതിയെ കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബർനാല സ്വദേശി സമന്ദീപ് കൗറിനെയാണ് (23) മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് വർഷമായി ടൊറന്‍റോയിൽ പഠിക്കുകയായിരുന്ന സമന്ദീപ് നാല്‌ മാസം മുമ്പാണ് ബന്ധുവിനൊപ്പം താമസിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം ഓഫീസിൽ നിന്നും തിരിച്ചെത്തിയ ബന്ധു യുവതിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി നടത്തിയ തെരച്ചിലിൽ സമന്ദീപിന്‍റെ മൃതദേഹം വീടിന് സമീപത്ത് നിന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കാനഡ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് സമന്ദീപിന്‍റെ പിതാവ് പറഞ്ഞു.

Related Topics

Share this story