Times Kerala

വിരമിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥന്‍റെ മൃതദേഹം റെയിൽ‌വേ ട്രാക്കിൽ

 
വിരമിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥന്‍റെ മൃതദേഹം റെയിൽ‌വേ ട്രാക്കിൽ

രാജസ്ഥാൻ: വിരമിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥന്‍റെ മൃതദേഹം ഡൽഹി-മുംബൈ ലൈനിലെ റെയിൽ‌വേ ട്രാക്കിൽ കണ്ടെത്തി. അഡീഷണൽ ജില്ലാ ജഡ്ജിയായായി വിരമിച്ച സരസ്വതി കോളനിയിൽ താമസക്കാരനായിരുന്ന പഥക്കിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് കൈമാറി. മൃതദേഹം കാണപ്പെട്ട ട്രാക്കിൽ നിന്നും 100 മീറ്റർ അകലെ ഇയാളുടെ കാർ പൊലീസ് കണ്ടെടുത്തു.

Related Topics

Share this story