Times Kerala

ജയസൂര്യ ചിത്രം ‘വെള്ളത്തിന്റെ’ ഫസ്റ്റ് ലുക്ക് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു 

 
ജയസൂര്യ ചിത്രം ‘വെള്ളത്തിന്റെ’ ഫസ്റ്റ് ലുക്ക് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു 

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ ഒരുക്കുന്ന ചിത്രമാണ്  വെള്ളം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. സംയുക്ത മേനോൻ ആണ് നായിക. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദു കൃഷ്ണ ,രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സിദ്ദിക്ക്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്ബ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി എന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.

Related Topics

Share this story