Times Kerala

തിരുവനന്തപുരം നഗരം അടച്ചു, നി​യ​ന്ത്ര​ണം ഒരാഴ്ചത്തേക്ക്; ആവശ്യസാധനകൾ വീട്ടിലെത്തിക്കുമെന്ന് പോലീസ്

 
തിരുവനന്തപുരം നഗരം അടച്ചു, നി​യ​ന്ത്ര​ണം ഒരാഴ്ചത്തേക്ക്; ആവശ്യസാധനകൾ വീട്ടിലെത്തിക്കുമെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍ നി​ല​വി​ൽ വ​ന്നു. ഇന്ന് രാവിലെ ആറ് മണിമുതൽ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം. സെ​ക്ര​ട്ട​റി​യേ​റ്റ് അ​ട​ക്കം ന​ഗ​രം പൂർണമായും ഒ​രാ​ഴ്ച അ​ട​ച്ചി​ടും. പൊ​തു​ഗ​താ​ഗ​ത​മു​ൾ​പ്പെ​ടെ നി​രോ​ധി​ച്ചു. മ​രു​ന്ന് ക​ട​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക.അതേസമയം, പൊതുജനങ്ങൾ വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ലെ​ത്തി​ക്കുമെന്നും പോലീസ് അറിയിച്ചു.ത​ല​സ്ഥാ​ന​ത്ത് സ്ഥി​തി കൈ​വി​ട്ടു​പോ​കാ​നി​ട​യു​ണ്ടെ​ന്ന ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗി​ക​ളു​ടെ ക​ണ​ക്ക് കൂ​ടി വ​ന്ന​തോ​ടെ ക്ലി​ഫ് ഹൗ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗ​മാ​ണ് ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Related Topics

Share this story