Times Kerala

ഐ എം എ എന്ന ഡോക്ടർമാരുടെ ഒരു സ്വകാര്യ സംഘടന അല്ല സർക്കാരിനെ ഉപദേശിക്കേണ്ടത്., ഒരു പഠനവും ഇല്ലാതെ തോന്നുന്ന നിർദേശങ്ങൾ ഉന്നയിച്ചു സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന ഐ എം എയോട് പോയി പണി നോക്കാനാണ്  സർക്കാർ പറയേണ്ടത്..; സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്‍

 
ഐ എം എ എന്ന ഡോക്ടർമാരുടെ ഒരു സ്വകാര്യ സംഘടന അല്ല സർക്കാരിനെ ഉപദേശിക്കേണ്ടത്., ഒരു പഠനവും ഇല്ലാതെ തോന്നുന്ന നിർദേശങ്ങൾ ഉന്നയിച്ചു സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന ഐ എം എയോട് പോയി പണി നോക്കാനാണ്  സർക്കാർ പറയേണ്ടത്..; സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്‍

പണം കിട്ടിയാൽ പെയിന്റിനും ബൾബിനും വരെ അണുനാശിനി ശക്തി ഉണ്ടെന്ന് സർട്ടിഫിക്കറ്റ് എഴുതി കൊടുക്കുന്ന ഒരു പ്രൈവറ്റ് ഏജൻസി മാത്രമാണ് ഐഎംഎ എന്ന് സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്‍. ഒരു പഠനവും ഇല്ലാതെ തോന്നുന്ന നിർദേശങ്ങൾ ഉന്നയിച്ചു സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന ഐ എം എയോട് പോയി പണി നോക്കാൻ ആണ് സർക്കാർ പറയേണ്ടത് എന്ന്  അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിൽ പറയുന്നത് .

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഐ എം എ എന്നത് ഒരു പ്രൈവറ്റ് സംഘടന മാത്രമാണ്. പണം കിട്ടിയാൽ പെയിന്റിനും ബൾബിനും വരെ അണുനാശിനി ശക്തി ഉണ്ടെന്ന് സർട്ടിഫിക്കറ്റ് എഴുതി കൊടുക്കുന്ന ഒരു പ്രൈവറ്റ് ഏജൻസി മാത്രമാണ് അത്. ഒട്ടേറെ അഴിമതി ആരോപണങ്ങളും പ്രൊഫഷണൽ എത്തിക്സ് ഇല്ലായ്മയും പല ഘട്ടങ്ങളിലും ഉയർന്നു വന്നിട്ടുള്ള കേവലം ഒരു സ്വകാര്യ സംഘടന. എല്ലാ സ്വകാര്യ സംഘടനകൾക്കും അവരുടേതായ താൽപര്യങ്ങൾ ഉണ്ടാവുമല്ലോ.

ഐ എം എ പോലെയുള്ള ഒരു സ്വകാര്യ സംഘടനയെ ഔദ്യോഗികം എന്ന് തെറ്റിദ്ധരിച്ചു ആവശ്യമില്ലാത്ത പ്രസക്തിയും ആധികാരികതയും കൊടുക്കുന്നു എന്നതാണ് ദൗർഭാഗ്യവശാൽ ഇവിടെ ചെയ്തു പോരുന്നത്. അതുകൊണ്ടാണ് അവർ പലപ്പോഴും സർക്കാരിനെ പോലും വെല്ലുവിളിക്കുന്നതും ഇത്തരത്തിൽ ലോജിക്കില്ലാത്ത പല നിർദ്ദേശങ്ങളും അടിച്ചേൽപ്പിക്കാൻ അധികാരത്തോടെ സംസാരിക്കുന്നതും ഒക്കെ..

അനാവശ്യ പ്രസക്തി സ്വകാര്യ സംഘടനകൾക്ക് നൽകുന്നത് ഒഴിവാക്കുക എന്നതാണ് ഇനിയെങ്കിലും ചെയ്യേണ്ടത്. സർക്കാർ ആരോഗ്യ വകുപ്പിൽ അതി വിദഗ്ധരായ ഡോക്ടർമാർ ഉണ്ടല്ലോ. സർക്കാരിന് വിദഗ്ദ്ധ മാർഗ്ഗ നിർദേശങ്ങൾ നൽകേണ്ടത് അവരാണ്. ഐ എം എ എന്ന ഡോക്ടർമാരുടെ ഒരു സ്വകാര്യ സംഘടന അല്ല സർക്കാരിനെ ഉപദേശിക്കേണ്ടത്. ഒരു പഠനവും ഇല്ലാതെ തോന്നുന്ന നിർദേശങ്ങൾ ഉന്നയിച്ചു സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന ഐ എം എയോട് പോയി പണി നോക്കാൻ ആണ് സർക്കാർ പറയേണ്ടത്..- ബിജുകുമാർ ദാമോദരൻ തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.

Related Topics

Share this story