Times Kerala

മരിക്കാൻ താൽപ്പര്യം ഉള്ള നായകന്മാർ കടന്നു വരൂ കടന്നു വരൂ..; വീഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ, എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ സ്ഥിതി എന്ന് ആരാധകർ..!

 
മരിക്കാൻ താൽപ്പര്യം ഉള്ള നായകന്മാർ കടന്നു വരൂ കടന്നു വരൂ..; വീഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ, എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ സ്ഥിതി എന്ന് ആരാധകർ..!

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയുമാണ് വൈറലാകുന്നത്.നടിയുടെ ഇതുവരെ ചെയ്ത കഥാപാത്രങ്ങളുടെ രസകരമായ പൊതുസ്വാഭാവമായിരുന്നു വീഡിയോയുടെ ഹൈലൈറ്റ്. മരിക്കാൻ താൽപ്പര്യമുള്ള നായകന്മാർ കടന്നു വരൂ…. എന്ന അടിക്കുറിപ്പോടെയാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആറ് ചിത്രങ്ങളിലാണ് അഹാന ഇതുവരെ വേഷമിട്ടിരിക്കുന്നത്.

ഇതില്‍ നായകയായെത്തിയ ചിത്രങ്ങളിലെ നായകന്‍മാരെല്ലാം കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തു. ഇക്കാര്യമാണ് രസകരമായ വീഡിയോയാക്കി അഹാന ഷെയര്‍ ചെയ്തിരിക്കുന്നത്. ആദ്യ ചിത്രം ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ലെ നായകനായ സ്റ്റീവ് ലോപസ് എന്ന ഫര്‍ഹാന്‍ ഫാസില്‍ കഥാപാത്രം സിനിമയില്‍ വെട്ടേറ്റു മരിച്ചു.

‘പതിനെട്ടാം പടി’യില്‍ പുതുമുഖം ചന്തുനാഥ് ആണ് അഹാനയുടെ ഹീറോ ജോയ് ആയി എത്തിയത്. സ്‌കൂള്‍ അധ്യാപകനായ ജോയ് കുട്ടികള്‍ ഒരുക്കിയ കെണിയില്‍ പെട്ട് ഒരു സ്റ്റേജ് ഷോയ്ക്കിടെ നായികയുടെ കണ്‍മുന്നില്‍ വച്ച് കൊല്ലപ്പെടുന്നു. ‘ലൂക്ക’യില്‍ മരണത്തോടടുക്കുന്ന ടൊവിനോ കഥാപാത്രം ലൂക്കയെ മരണത്തിലേക്ക് പറഞ്ഞുവിടുകയാണ് കാമുകിയായ നിഹാരിക.

”മരണത്തിന്റെ ദേവതയാണ് ഞാന്‍” എന്ന് സ്വയം വിശേഷിപ്പിച്ചാണ് അഹാനയുടെ വീഡിയോ. രസകരമായ കമന്റുകളും വീഡിയോക്ക് ലഭിക്കുന്നുണ്ട്. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ സ്ഥിതി എന്നാണ് ഒരു കമന്റ്. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിന്റൈ രണ്ടാം ഭാഗം ഇറങ്ങിയാല്‍ അവിടെയും ഒരു തീരുമാനമാകുമെന്നാണ് രസകരമായ മറ്റൊരു കമന്റ്.

Related Topics

Share this story