Nature

ചാവക്കാട്ട് രണ്ടിടത്തായി മുങ്ങി മരണം; ‌ ​ആറുവയസ്സുകാരനും യുവാവും മരിച്ചു 

ചാവക്കാട്: ചാവക്കാട് രണ്ടിടങ്ങളിലായി ആറുവയസ്സുകാരനും യുവാവും മുങ്ങിമരിച്ചു .  ആറു വയസ്സുകാരന്‍ ഒരുമനയൂര്‍ മുത്തംമാവില്‍ കുളത്തില്‍ വീണാണ് മരിച്ചത്. സിപിഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ.പി മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് തഫ്സീറാണ് മരിച്ചത് . ഞായറാഴ്ച വൈകിട്ട് നാലോടെയാണ് അപകടം നടന്നത് . മുഹമ്മദ് ബഷീറിന്റെ വീടിന് പിന്നിലെ സ്ലാബ് മതിലിന്റെ ഒരുഭാഗം വീണുകിടക്കുകയാണ്. ഈ ഭാഗത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി വിടവിലൂടെ പുറത്ത് കടന്ന് 100 മീറ്റര്‍ അപ്പുറത്തുള്ള കുളത്തില്‍ വീണതാവാമെന്ന് കരുതുന്നു . വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ വീണ കുട്ടിയെ കണ്ടെത്തിയത് . ഉടന്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ നഷ്ട്ടപ്പെട്ടു .

‘അമ്മ: അന്‍ഷീന. സഹോദരങ്ങള്‍: മുഹമ്മദ് തമീസ്, മുഹമ്മദ് തന്‍സീര്‍.

പുന്നയൂര്‍ അവിയൂരില്‍ കൂട്ടുകാരോടൊപ്പം കുട്ടാടന്‍പാടത്ത് കുളിക്കുന്നതിനിടെ തല ചെളിയില്‍ പൂഴ്ന്നാണ് അവിയൂര്‍ മോഹന്‍ദാസിന്റെ മകന്‍ മിഥുന്‍ദാസ് (23) മരിച്ചത്. അവിയൂര്‍ സ്കൂളിന് കിഴക്ക് കാനായിക്കല്‍ പാലത്തിന് മുകളില്‍നിന്ന് പാടത്തേക്ക് ചാടി കുളിക്കുന്നതിനിടെയാണ് അപകടം നടന്നത് . കുട്ടാടന്‍ നവീകരണപദ്ധതിക്കായി തോട് വീതിയും ആഴവും കൂട്ടിയിരുന്നു . മണ്ണുമാന്തി യന്ത്രം ഇറക്കുന്നതിന് ഈ ഭാഗത്ത് മണ്ണും ചെളിയും തള്ളിയിരുന്നു . ചാട്ടത്തില്‍ ചെളിയില്‍ തല പൂഴ്ന്നു. മുങ്ങി ഉയര്‍ന്ന് വരാതായതോടെ കൂട്ടുകാരും ​ഗുരുവായൂര്‍ ഫയര്‍ഫോഴ്സും ചേര്‍ന്ന് തെരച്ചില്‍ നടത്തി . ഒരുമണിക്കൂര്‍ തെരഞ്ഞശേഷം ചെളിയില്‍ പൂഴ്ന്ന നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത് .

അമ്മ: മിനി, സഹോദരി: മൃദുല.ഇരു മൃതദേഹങ്ങളും ചാവക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കോവിഡ് പരിശോധനക്കും പോസ്റ്റ് മോര്‍ട്ടത്തിനും ശേഷം സംസ്കരിക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.